യുഎസിലേക്ക് കടന്ന് വരാന്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ പ്രായപൂര്‍ത്തിയാവാത്ത 8000ത്തോളം പങ്കാളികളെ അനുവദിച്ച് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍; ഈ പ്രവണതയ്ക്ക് വിരാമമിടാന്‍ നിയമം പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തം; 17കാരിയെ കൊണ്ടു വരാന്‍ 71കാരന്‍ അപേക്ഷ നല്‍കി

യുഎസിലേക്ക് കടന്ന് വരാന്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ പ്രായപൂര്‍ത്തിയാവാത്ത 8000ത്തോളം പങ്കാളികളെ അനുവദിച്ച് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍; ഈ പ്രവണതയ്ക്ക് വിരാമമിടാന്‍ നിയമം പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തം; 17കാരിയെ കൊണ്ടു വരാന്‍ 71കാരന്‍ അപേക്ഷ നല്‍കി
പ്രായപൂര്‍ത്തിയാവാത്ത 8000ത്തോളം പങ്കാളികളെ യുഎസിലേക്ക് കടന്ന് വരാന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ അനുവദിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇക്കാരണത്താല്‍ ഇത് തടയുന്നതിന് പര്യാപ്തമായ വിധത്തില്‍ നിയമങ്ങള്‍ മാറ്റണമെന്ന ആവശ്യവും ശക്തമായി. 2007നും 2017നുമിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പങ്കാളികള്‍ അല്ലെങ്കില്‍ 18 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവരെ കൊണ്ടു വരുന്നതിനായി വിദേശത്ത് നിന്നുമുള്ളവരില്‍ നിന്നും വിസ അല്ലെങ്കില്‍ ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള 5000ത്തില്‍ അധികം അപേക്ഷകളാണ് യുഎസ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഒരു സെനറ്റ് കമ്മിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ഫലം വ്യക്തമാക്കുന്നത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഇത്തരം അപേക്ഷകള്‍ക്ക് അന്തിമ അനുമതി നല്‍കുന്നതിന് മുമ്പ് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസാണ് ഇത്തരക്കാരുടെ അപേക്ഷകള്‍ ആദ്യം പരിഗണിക്കുന്നത്. പത്ത് വര്‍ഷ കാലയളവിനുള്ളില്‍ കൃത്യമായി പറഞ്ഞാല്‍ 5556 അപ്രൂവലുകളാണ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ സെനറ്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് ഗവണ്‍മെന്റ് അഫയേര്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

തങ്ങളുടെ മുതിര്‍ന്ന പങ്കാളികള്‍ക്കൊപ്പം യുഎസിലേക്ക് വരുന്നതിനുള്ള 2926 പ്രായപൂര്‍ത്തിയാകാത്തവരുടെ അപേക്ഷകളും അംഗീകരിക്കപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പങ്കാളിക്കൊപ്പം യുഎസിലേക്ക് വരുന്നതിന് പ്രായപൂര്‍ത്തിയാകാത്ത 200 ഓളം പേരുടെ അപേക്ഷകളും സ്വീകരിക്കപ്പെട്ടിരുന്നു. ഭൂരിഭാഗം കേസുകളിലും പ്രായമേറിയ പുരുഷന്‍മാര്‍ തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരോടൊപ്പം യുഎസിലേക്ക് കുടിയേറാന്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

ഇതിലൊരു കേസില്‍ 71 കാരന്‍ തന്റെ ഗ്വാട്ടിമാലക്കാരിയായ 17കാരിയായ ഭാര്യയെ കൊണ്ടു വരുന്നതിനായിരുന്നു അപേക്ഷ സമര്‍പ്പിച്ചിരുന്നത്. മറ്റൊരു കേസില്‍ 40കാരന്‍ തന്റെ ജമൈക്കക്കാരിയായ 14 കാരി ഭാര്യയെ കൊണ്ടു വരാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 149 കേസുകളില്‍ പ്രായപൂര്‍ത്തിയായ പങ്കാളിക്ക് 40 വയസിന് മേല്‍ പ്രായമുണ്ടായിരുന്നു. 28 കേസുകളില്‍ പ്രായപൂര്‍ത്തിയായ പങ്കാളിക്ക് 50 വയസിന് മേലായിരുന്നു പ്രായം.

Other News in this category



4malayalees Recommends