കാനഡയിലെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ വൈവിധ്യപൂര്‍ണമാകുന്നു; സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എല്‍ബിജിടി, ഇന്‍ഡിജനസ് ജനതയില്‍ പെട്ടവര്‍ക്കും ജഡ്ജ് ബെഞ്ചുകളില്‍ വര്‍ധിച്ച പ്രാതിനിധ്യം; ഇന്‍ഡിജനസുകാര്‍ക്ക് താരതമ്യേന കുറഞ്ഞ നിയമനം

കാനഡയിലെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ വൈവിധ്യപൂര്‍ണമാകുന്നു; സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എല്‍ബിജിടി, ഇന്‍ഡിജനസ് ജനതയില്‍ പെട്ടവര്‍ക്കും ജഡ്ജ് ബെഞ്ചുകളില്‍ വര്‍ധിച്ച പ്രാതിനിധ്യം; ഇന്‍ഡിജനസുകാര്‍ക്ക് താരതമ്യേന കുറഞ്ഞ നിയമനം

കാനഡയിലെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ വൈവിധ്യപൂര്‍ണമാകുന്നുവെന്നും ഇതിന്റെ ഭാഗമായി കൂടുതല്‍ സ്ത്രീകള്‍ നീതിന്യായവ്യവസ്ഥയിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നുവെന്നുമുള്ള കണക്കുകള്‍ പുറത്ത് വന്നു.കൂടാതെ ന്യൂനപക്ഷങ്ങളും എല്‍ബിജിടി, ഇന്‍ഡിജനസ് ജനതയില്‍ പെട്ടവര്‍ എന്നിവരും ജുഡീഷ്യറി ബെഞ്ചുകളില്‍ കൂടുതലായി നിയമിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വിവിധ വിഭാഗങ്ങളില്‍ പെട്ടവരുടെ കൂടുതല്‍ സങ്കലനം ജഡ്ജുമാര്‍ക്കിടയില്‍ ഉണ്ടാകുന്നുണ്ട്.


നിരവധി വനിതാ ജഡ്ജുമാര്‍ കേസുകള്‍ ഹിയര്‍ ചെയ്യുന്നുമുണ്ട്.ഇത്തരക്കാര്‍ ലീഗല്‍ പ്രഫഷനുകളില്‍ കൂടുതലായി എത്തിച്ചേരുന്ന കാഴ്ചയാണുള്ളത്. എന്നാല്‍ മറ്റ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്‍ഡിജനസ് ജഡ്ജുമാര്‍ നിയമിക്കപ്പെടുന്നത് കുറവാണെന്നും വെളിപ്പെട്ടിട്ടുണ്ട്.2016 ഒക്ടോബറിലായിരുന്നു ലിബറല്‍ ഗവണ്‍മെന്റ് ജുഡീഷ്യല്‍ നിയമനങ്ങളില്‍ പൊളിച്ചെഴുത്ത് നടത്താന്‍ തുടങ്ങിയിരുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരെ കൂടുതലായി റിക്രൂട്ട് ചെയ്യുകയും നിയമനപ്രക്രിയ കൂടുതല്‍ സുതാര്യമാക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.

ബെഞ്ചില്‍ കാലാകാലങ്ങളായി പ്രാതിനിധ്യം ലഭിക്കാത്ത ജനസംഖ്യാ ഗ്രൂപ്പുകളില്‍ നിന്നും എത്രയധികം പേര്‍ അപേക്ഷിച്ചുവെന്നും എത്രപേര്‍ നിമയിക്കപ്പെട്ടുവെന്നുമുള്ളത് പരസ്യമാക്കണമെന്ന നിയമവും ഇതിന്റെ ഭാഗമായി കര്‍ക്കശമാക്കിയിരുന്നു. 2016 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ വരെയുളള കാലത്തിനിടെ ഇത് സംബന്ധിച്ച 153 ജുഡീഷ്യല്‍ നിയമനങ്ങളില്‍ എത്ര പേര്‍ ഏതൊക്കെ വിഭാഗങ്ങളെ പ്രതിനിധീകരിച്ചുവെന്ന കണക്കും ഓഫീസ് ഓഫ് ദി കമ്മീഷണര്‍ ഫോര്‍ ജുഡീഷ്യല്‍ അഫയേര്‍സ് പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം 83 സ്ത്രീകള്‍, 70 പുരുഷന്‍മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.ഇവരില്‍ 26 പേര്‍ എത്‌നിക് / കള്‍ച്ചറല്‍ ഗ്രൂപ്പുകളില്‍ നിന്നുള്ളവരാണ്. 16 വിസിബിള്‍ മൈനോറിറ്റീസിനെയും 10 എല്‍ജിബിടിക്കാരെയും 6 ഇന്‍ഡിജനസ് വിഭാഗക്കാരെയും മൂന്ന് ഭിന്നശേഷിക്കാരെയും ഇത്തരം പോസ്റ്റുകളില്‍ നിയമിച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends