യുഎസിലേക്ക് തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായ വലിയ കുടിയേറ്റങ്ങളെക്കുറിച്ച് ' വലിയൊരു പ്രസ്താവന' പുറപ്പെടുവിക്കുമെന്ന് ട്രംപ്; നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ നാടകീയമായ നടപടികളെടുക്കുമെന്ന് യുഎസ് പ്രസിഡന്റ്; കുടിയേറ്റക്കാരുടെ കഷ്ടകാലം പെരുകും

യുഎസിലേക്ക് തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായ വലിയ കുടിയേറ്റങ്ങളെക്കുറിച്ച്  ' വലിയൊരു പ്രസ്താവന' പുറപ്പെടുവിക്കുമെന്ന് ട്രംപ്; നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ നാടകീയമായ നടപടികളെടുക്കുമെന്ന് യുഎസ് പ്രസിഡന്റ്; കുടിയേറ്റക്കാരുടെ കഷ്ടകാലം പെരുകും
തെക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് അടുത്ത് തന്നെയുണ്ടാകാനിരിക്കുന്ന നിയമവിരുദ്ധമായ വലിയ കുടിയേറ്റങ്ങളെക്കുറിച്ച് താന്‍ വൈകാതെ ' വലിയൊരു പ്രസ്താവന' പുറപ്പെടുവിക്കുമെന്ന് പരിഹാസസ്വരത്തില്‍ വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അതിര്‍ത്തിയിലൂടെ പെരുകി വരുന്ന അനധികൃത കുടിയേറ്റത്തെക്കുറിച്ച് താന്‍ നിര്‍ണായകമായ പ്രസ്താവന അടുത്ത് തന്നെ നടത്തുമെന്നും നിയമവിരുദ്ധമായെത്തുന്നവര്‍ക്കെതിരെ ഇനിയും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പേകുന്നത്.

വൈറ്റ്ഹൗസില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. താന്‍ അതിര്‍ത്തി അടച്ചിടാന്‍ പോകുന്നൊന്നുമില്ലെന്നും മറിച്ച് ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റത്തിനെതിരായി കൂടുതല്‍ നടപടികള്‍ അനുവര്‍ത്തിക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പേകുന്നത്. ഇതൊരു ബിഗ് ലീഗ് സ്റ്റേറ്റ്‌മെന്റായിരിക്കുമെന്നും യുഎസിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ പെരുകുന്നതിനാല്‍ തങ്ങള്‍ ഇത് തടയുന്നതിനായി നാടകീയമായ നടപടികള്‍ എടുക്കുമെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യത്തെക്കുറിച്ച് ട്രംപുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ട്രംപ് നടത്താന്‍ സാധ്യതയുള്ള ഈ പ്രസ്താവനയെക്കുറിച്ച് നിലവില്‍ താന്‍ ഒന്നും പറുന്നില്ലെന്നുമാണ് വ്യാഴാഴ്ച ഗ്വാട്ടിമാലയിലേക്ക് പോയ ആക്ടിംഗ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ കെവിന്‍ മാക് അലീന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.യുഎസ്-മെക്‌സിക്കോയി അതിര്‍ത്തിയിലൂടെ യുഎസിലേക്ക് പെരുകുന്ന അനധകൃത കുടിയേറ്റത്തെ ചെറുക്കുന്നതിനായി അതിര്‍ത്തിയില്‍ വന്‍ ചെലവില്‍ വന്മതില്‍ പണിയുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിക്കുകയും അത് ആഗോള തലത്തില്‍ തന്നെ വന്‍ വിവാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends