യുഎഇയില്‍ കാണാതായ 15 കാരന്‍ എവിടെയായിരുന്നു? ഒളിച്ചോട്ടത്തെ കുറിച്ചും തന്നെ സഹായിച്ച പാക്കിസ്ഥാനി വംശജരെ കുറിച്ചും മനസു തുറന്ന് പര്‍വേസ്

യുഎഇയില്‍ കാണാതായ 15 കാരന്‍ എവിടെയായിരുന്നു?  ഒളിച്ചോട്ടത്തെ കുറിച്ചും തന്നെ സഹായിച്ച പാക്കിസ്ഥാനി വംശജരെ കുറിച്ചും മനസു തുറന്ന് പര്‍വേസ്

ജൂലൈ 19ന് ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പിതാവ് ആലത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനിയൊരിക്കലും ഇത്തരമൊരു ഒളിച്ചോട്ടം ആവര്‍ത്തിക്കില്ലെന്ന് മുഹമ്മദ് പര്‍വേസ് പ്രതിജ്ഞ ചെയ്തു കഴിഞ്ഞിരുന്നു. 15 ദിവസം മുന്‍പാണ് പര്‍വേസ് ആലത്തെ ഷാര്‍ജ മുവൈല പ്രദേശത്തുനിന്നും കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ബിഹാര്‍ അസര്‍ഗഞ്ച് മുന്‍ഗര്‍ സ്വദേശിയായ ആലം തിരികെ വീട്ടിലെത്തി. സന്തോഷാശ്രുക്കളോടെയാണ് വീട്ടുകാര്‍ പര്‍വേസിനെ സ്വീകരിച്ചത്.

കരുണയുള്ള ഒരു കൂട്ടം പാക്കിസ്ഥാനി പൗരന്‍മാരുടെ കൂടെയാണ് കുട്ടി 14 ദിവസം കഴിഞ്ഞത്. അവര്‍ അജ്മാനിലുള്ള തങ്ങളുടെ വില്ലയില്‍ താമസിക്കാന്‍ ഇടം നല്‍കുകയും ഭക്ഷണം നല്‍ക്കുകയും ചെയ്തുവെന്ന് പര്‍വേസ് പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം അവന്‍ സൈക്കിളുമായി ഷാര്‍ജയിലെ അല്‍ റഹ്മാനിയ പ്രദേശത്തുള്ള ഒരു പെട്രോള്‍ സ്‌റ്റേഷനിലെത്തി. അവിടെ 5 ദിര്‍ഹം കൊടുത്ത് പ്രഭാത ഭക്ഷണം കഴിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം രണ്ടു മണിക്കൂറോളം പള്ളിയില്‍ കിടന്നുറങ്ങി - പര്‍വേസിന്റെ പിതാവ് ആലം പറഞ്ഞു.

ശേഷം സൈക്കിളില്‍ തന്നെ അജ്മാനിലെ ഹമീദിയ പ്രദേശത്തെത്തിയ കുട്ടി അവിടെ വച്ചാണ് പാക്കിസ്ഥാനി യുവാക്കള പരിചയപ്പെടുന്നത്. അത്യാവശ്യമായി തന്റെ മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് തിരിച്ചു പോയെന്നും തന്നെ അവര്‍ കൊണ്ടുപോയില്ലെന്നും പര്‍വേസ് യുവാക്കളോട് കള്ളം പറഞ്ഞു. തനിക്ക് വിശക്കുന്നുവെന്നും തങ്ങാനൊരിടം വേണമെന്നും പറഞ്ഞ കുട്ടിയോട് അവര്‍ക്ക് ദയ തോന്നി. മാതാപിതാക്കളെ ടെലിഫോണില്‍ ബന്ധപ്പെടാം എന്ന് തൊഴിലാളികള്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പക്കല്‍ നമ്പര്‍ ഇല്ലെന്ന് പര്‍വേസ് കള്ളം പറഞ്ഞു. ഒടുവില്‍ മാധ്യമങ്ങളില്‍ കണ്ട ചിത്രങ്ങളിലൂടെ ഒരാള്‍ കുട്ടിയെ തിരിച്ചറിയുകയും അജ്മാന്‍ പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു - പര്‍വേസിന്റെ പിതാവ് വ്യക്തമാക്കി.

ഷാര്‍ജ സിഐഡി ഓഫീസര്‍മാര്‍ക്ക് കൈമാറിയ കുട്ടിയെ അവര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.





Other News in this category



4malayalees Recommends