യുഎസ് എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും; ലക്ഷ്യം യുഎസ് തൊഴിലാളികളെയും ശമ്പളത്തെയും മികച്ച രീതിയില്‍ സംരക്ഷിക്കല്‍; എച്ച് 1ബി പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച വിദേശ പ്രഫഷണലുകളെ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

യുഎസ് എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും; ലക്ഷ്യം യുഎസ് തൊഴിലാളികളെയും ശമ്പളത്തെയും മികച്ച രീതിയില്‍ സംരക്ഷിക്കല്‍; എച്ച് 1ബി പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച വിദേശ പ്രഫഷണലുകളെ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യുഎസ് ഭരണകൂടം മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസ് തൊഴിലാളികളെയും ശമ്പളത്തെയും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണീ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. എച്ച് 1ബി പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച വിദേശ പ്രഫഷണലുകളെ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സ്‌പെഷ്യാലിറ്റി ഒക്യുപേഷന്‍ എന്ന നിര്‍വചനം പുതുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബഡ്ജറ്റ് ബുധനാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്ന ഫാള്‍ 2019 യൂണിഫൈഡ് അജണ്ടക്ക് കീഴിലാണ് പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. എച്ച്1 ബി വിസ ഉടമകള്‍ക്ക് തൊഴിലുടമകള്‍ പര്യാപ്തമായ ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അധിക മാനദണ്ഡങ്ങളും ഇതിലൂടെ നിര്‍ദേശിക്കുന്നുണ്ട്. ഇന്‍ട്രാകമ്പനി ട്രാന്‍സ്ഫറുകള്‍ക്ക് ഉപയോഗിക്കുന്ന എല്‍ 1 വിസകളുടെ കാര്യത്തിലും ഇതേ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

എച്ച് 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിലവില്‍ വരുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി വെളിപ്പെടുത്തുന്നു.സ്‌പെഷ്യാലിറ്റി ഒക്യുപേഷന്‍ എന്ന നിയമാനുസൃത നിര്‍വചനത്തോട് പൊരുത്തപ്പെടുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് എച്ച് 1 ബി വിസകള്‍ നല്‍കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ഡിഎച്ച്എസ് പറയുന്നത്.

Other News in this category



4malayalees Recommends