യുഎസില്‍ ഡിറ്റെന്‍ഷനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് അടിയന്തിരമായ ഫ്‌ലൂ വാക്‌സിന്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍; അലംഭാവം വരുത്തിയാല്‍ കൂട്ടമരണമെന്ന് മുന്നറിയിപ്പ്; 2018-19ല്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മൂന്ന് കുട്ടികള്‍ ഫ്‌ലൂ പിടിച്ച് മരിച്ചു

യുഎസില്‍ ഡിറ്റെന്‍ഷനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് അടിയന്തിരമായ ഫ്‌ലൂ വാക്‌സിന്‍ നല്‍കണമെന്ന്  ഡോക്ടര്‍മാര്‍; അലംഭാവം വരുത്തിയാല്‍ കൂട്ടമരണമെന്ന് മുന്നറിയിപ്പ്; 2018-19ല്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മൂന്ന് കുട്ടികള്‍ ഫ്‌ലൂ പിടിച്ച് മരിച്ചു
യുഎസില്‍ ഡിറ്റെന്‍ഷനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് അടിയന്തിരമായ ഫ്‌ലൂ വാക്‌സിന്‍ നല്‍കണമെന്ന് യുഎസ് ഹെല്‍ത്ത്, ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒഫീഷ്യലുകളോട് ആവശ്യപ്പെട്ട് യുഎസിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.ഇത്തരത്തില്‍ ഫ്‌ലൂ വാക്‌സിന്‍ അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ അത് നിരവധി പേരുടെ മരണത്തിന് വഴിയൊരുക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നു. വാക്‌സിനേഷന്റെ അഭാവത്തില്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ആപത്തുണ്ടായേക്കാമെന്നും ചൊവ്വാഴ്ച പുറത്ത് വിട്ട ഒരു കത്തിലൂടെ ഡോക്ടര്‍മാര്‍ താക്കീതേകുന്നു.

യുഎസ് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വച്ച് 2028-19 ഫ്‌ലൂ സീസണില്‍ മൂന്ന് കുട്ടികള്‍ ഫ്‌ലൂ ബാധിച്ച് മരിച്ച സംഭവത്തിന് ശേഷമാണ് ഈ മുന്നറിയിപ്പ് ശക്തമാക്കി ഡോക്ടര്‍മാര്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. സാധാരണ സമൂഹത്തിലെ കുട്ടികള്‍ക്ക് ഫ്‌ലൂ ബാധിക്കുന്നതിനേക്കാള്‍ ഒമ്പതിരട്ടി സാധ്യത കൂടുതല്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ കുട്ടികള്‍ക്ക് ഫ്‌ലൂ ബാധിക്കാനുണ്ടെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്.2018-19ല്‍ ഫ്‌ലൂ സീസണ്‍ ഒരു ദശാബ്ദത്തിലെ ഏറ്റവും കൂടിയ കാലയളവായ 21 ആഴ്ചകള്‍ വരെ നീണ്ട് നിന്നിരുന്നു.

ഇതിനാല്‍ എല്ലാ ഡിറ്റെന്‍ഷന്‍ സെന്ററുകളിലും ആവശ്യത്തിന് ഫ്‌ലൂ വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ യുഎസ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ കാലിഫോര്‍ണിയയിലെ സാന്‍ വൈസിഡ്രോ, ഡിറ്റെന്‍ഷന്‍ സെന്ററില്‍ ഫ്‌ലൂ ബാധയ്ക്ക് കടുത്ത സാധ്യതയുള്ളതിനാല്‍ ഇവിടെ ഫ്‌ലൂ വാക്‌സിന്‍ എത്രയും വേഗം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മെക്‌സിക്കോയിലെ ടിജുവാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന അവസ്ഥയായതിനാല്‍ ഇവിടങ്ങളില്‍ ഫ്‌ലൂ പടരുന്നതിന് കടുത്ത സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends