യുഎസില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്‌സസ് ചെയ്യാത്ത് കുടിയേറ്റക്കാര്‍ക്ക് വിസ നിഷേധിക്കുന്ന നടപടി; ട്രംപ് ഭരണകൂടത്തിന്റെ കര്‍ക്കശമായ നിയമത്തിന് തടയിട്ട് യുഎസ് ഫെഡറല്‍ ജഡ്ജ്; സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അനേകം കുടിയേറ്റക്കാര്‍ക്ക് ആശ്വാസം

യുഎസില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്‌സസ് ചെയ്യാത്ത് കുടിയേറ്റക്കാര്‍ക്ക് വിസ നിഷേധിക്കുന്ന നടപടി; ട്രംപ് ഭരണകൂടത്തിന്റെ കര്‍ക്കശമായ നിയമത്തിന് തടയിട്ട് യുഎസ് ഫെഡറല്‍ ജഡ്ജ്; സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അനേകം കുടിയേറ്റക്കാര്‍ക്ക് ആശ്വാസം

യുഎസില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നത് തെളിയിക്കാന്‍ സാധിക്കാത്ത കുടിയേറ്റക്കാര്‍ക്ക് വിസകള്‍ നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് ഒറിഗോണിലെ ഒരു ഫെഡറല്‍ ജഡ്ജ് രംഗത്തെത്തി.നിയമപരമായി കുടിയേറുന്നവര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് അവര്‍ തങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിസ നിഷേധിക്കുമെന്ന യുഎ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണല്‍ ആക്ടിന് അഥവാ ഐഎന്‍എയ്ക് വിരുദ്ധമാണെന്നാണ് ഫെഡറല്‍ ജഡ്ജായ മൈക്കല്‍ സൈമണ്‍ നിര്‍ണായകമായ വിധി പ്രഖ്യാപിക്കുന്നതിനിടെ വ്യക്തമാക്കിയിരിക്കുന്നത്.


ഈ നടപടി നടപ്പിലാക്കുന്നതില്‍ നിന്നും ഈ ജഡ്ജ് നേരത്തെ തന്നെ ട്രംപ് ഭരണകൂടത്തിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ദേശീയവ്യാപകമായി ഒരു പ്രിലിമിനറി ഇഞ്ചക്ഷനാണ് ജഡ്ജ് പുറപ്പെടുവിച്ചിരിക്കുന്നത്. ട്രംപ് നടപ്പിലാക്കിയിരുന്ന ഈ കടുത്ത നയം അനുസരിച്ച് വിസ അപേക്ഷകര്‍ യുഎസിലെത്തി 30 ദിവസങ്ങള്‍ക്കം തങ്ങള്‍ അംഗീകൃത ഹെല്‍ത്ത് ഇന്‍ഷുറന്‍സിനാല്‍ കവര്‍ ചെയ്യപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു.

അല്ലെങ്കില്‍ തങ്ങള്‍ക്ക് ആവശ്യമായി വരുന്ന മെഡിക്കല്‍ ചെലവുകള്‍ക്കുള്ള പണം സ്വന്തമായി ചെലവാക്കുന്നതിനുള്ള കഴിവുണ്ടെന്ന് ഇവര്‍ നിര്‍ബന്ധമായും രേഖാമൂലം തെളിയിക്കേണ്ടിയിരുന്നു. വേണ്ടത്ര സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ഈ കടുത്ത നിയമം മൂലം യുഎസിലേക്കുള്ള വിസ നിഷേധിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഫെഡറല്‍ ജഡ്ജിന്റെ പുതിയ ഉത്തരവിലൂടെ കുടിയേററക്കാര്‍ അനുഭവിച്ച് കൊണ്ടിരുന്ന ഇത്തരം വൈഷമ്യങ്ങള്‍ക്കാണ് അറുതിയായിരിക്കുന്നത്.

Other News in this category



4malayalees Recommends