സൗദിയിലെ പുതിയ അറാര്‍ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഒരേ സമയം നാലു വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്ന ആറു ഗെയ്റ്റുകള്‍ പുതിയ എയര്‍പോര്‍ട്ടിലുണ്ട്. തിരക്ക് കണക്കിലെടുത്താണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ സ്വിച്ചിങിലൂടെയായിരുന്നു ഉദ്ഘാടനം. അറാര്‍ എയര്‍പോര്‍ട്ടിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മിച്ചത്. പ്രവിശ്യയുടെ സാമ്പത്തിക വികസനത്തില്‍ പുതിയ വിമാനത്താവളം വലിയ പങ്ക് വഹിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.
ഒരേ സമയം നാല് വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്ന, ആഗമന, നിര്‍ഗമന യാത്രക്കാര്‍ക്കുള്ള ആറു ഗെയ്റ്റുകള്‍, യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പത്തു എയര്‍ലൈന്‍സ് കൗണ്ടറുകള്‍, 12 ജവാസാത്ത് കൗണ്ടറുകളും വിമാനത്താവളത്തിലുണ്ട്. 14,990 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പ്രധാന ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 616 വാഹനങ്ങള്‍ക്കിവിടെ പാര്‍ക്ക് ചെയ്യാം. ആദ്യ ഘട്ടത്തില്‍ റിയാദില്‍ നിന്നാണ് സര്‍വീസുകള്‍. പിന്നാലെ കൂടുതല്‍ സര്‍വീസുകളുണ്ടാകും. പത്ത് ചെക്ക്ഇന്‍ കൗണ്ടറുകളും വിമാനത്താവളത്തിലുണ്ട്.