സൗദിയില്‍ നിന്നുള്ളവരുടെ യാത്രവിസ പുനരാരംഭിക്കാനൊരുങ്ങി ഫ്രാന്‍സ് . അടുത്തയാഴ്ചയോടെ റിയാദിലെ ഫ്രാന്‍സ് എംബസിയും ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറലും ഫ്രാന്‍സിലേക്ക് യാത്രാ വിസ നല്‍കുന്നത് പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍, ഒരു വര്‍ഷമോ അതില്‍ കൂടുതലോ സാധുതയുള്ള വിസ പുതുക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. വിസ അപേക്ഷാ ഫയലുകള്‍ സമര്‍പ്പിക്കാനും മാനദണ്ഡങ്ങള്‍ മനസിലാക്കുന്നതിനായും ഫ്രാന്‍സ് വിസ വെബ്‌സൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
വേനല്‍കാലത്ത് മാത്രം ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരും ആഴ്ചകളില്‍ വിസയ്ക്ക് അപേക്ഷിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ യാത്രാ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഭാഗത്തില്‍ പെട്ട യാത്രക്കാര്‍ക്ക് മാത്രമേ ഫ്രാന്‍സിലേക്ക് പ്രവേശിക്കാന്‍ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
ജൂണ്‍ 9 ന് അതിര്‍ത്തികള്‍ അതിര്‍ത്തികള്‍ തുറന്നേക്കും.