കൊവിഡ് പിടിമുറിക്കിയെങ്കിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം

കൊവിഡ് പിടിമുറിക്കിയെങ്കിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം
കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന സുസ്ഥിരമാണെന്നും നരേന്ദ്രമോദിയും ബിജെപിയും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് അസൂയയാണെന്നും അമേരിക്കന്‍ വിദേശനയ വിദഗ്ധന്‍ ഡോ.ജോണ്‍ സി.ഹാള്‍സ്മാന്‍ എഴുതിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കൊവിഡ് ഇന്ത്യയുടെ ആരോഗ്യ മേഖലയെ സാരമായ ബാധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്ന് കുറ്റപ്പെടുത്തലുകളുണ്ടായി. പക്ഷേ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്നുറപ്പാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ രാഷ്ട്രീയഘടന സുസ്ഥിരമാണ്. 2024ഓടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. 2050 ആകുമ്പോഴേക്കും മൊത്തം ജിഡിപിയുടെ 15 ശതമാനം ഇന്ത്യക്ക് വഹിക്കാനാകും. ഡോ.ഹാള്‍സ്മാന്‍ പറഞ്ഞു.

Other News in this category



4malayalees Recommends