ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി
ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. തവക്കല്‍നാ ആപ്പില്‍ പ്രതിരോധശേഷി ആര്‍ജിച്ചതായി വ്യക്തമാക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. അതേസമയം ബഹ്‌റൈനിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സൗദിയിലേക്കുള്ള മടക്ക യാത്ര കൂടുതല്‍ പ്രതിസന്ധിയിലായി. സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് വരാന്‍ ഇന്ത്യക്കാര്‍ക്ക് അനുമതിയുളളൂ. ഇതിനായി കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളും ബഹ്‌റൈനായിരുന്നു ഇടത്താവളമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ ജൂണ്‍ 3 വരെ ബഹ്‌റൈനിലേക്ക് റസിഡന്റ് വിസയില്ലാത്തവര്‍ക്ക് പ്രവേശനാനുമതിയില്ല. ജൂണ്‍ മൂന്നിന് ശേഷം ഇത് നീട്ടുമോ എന്നതും ഇപ്പോള്‍ വ്യക്തമല്ല. ഇതോടെ ഇന്ത്യന്‍ പ്രവാസികളുടെ സൗദിയിലേക്കുള്ള തിരിച്ച് വരവ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.