സൗദിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം
സൗദിയില്‍ പള്ളികളിലെ ഉച്ചഭാഷിണി, ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം. നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്ദം കുറക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തണമെന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് പള്ളി ജീവനക്കാരെ വിവരമറിയിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ ഓഫിസുകള്‍ക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്‍കി. ശബ്ദം ഉപകരണത്തിന്റെ മൂന്നിലൊന്നില്‍ കവിയരുതെന്നും, പുതിയ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരില്‍ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ചില പള്ളികളില്‍ നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായും, ഇത് പരിസരത്തെ വീടുകളിലും മറ്റ് താമസ കേ ന്ദ്രങ്ങളിലും കഴിയുന്ന പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം