സൗദി പ്രവാസികള്‍ക്ക് ആശ്വാസം; മടക്കയാത്രയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നു
കോവിഡ് പശ്ചാത്തലത്തില്‍ വിവിധരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം. വിദേശികളുടെ ഇഖാമയും റീഎന്‍ട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനല്‍കുന്നതു ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പാക്കിയവര്‍ക്ക് പോലും ഇതു ഗുണം ചെയ്യും.
കൂടാതെ വിദേശരാജ്യങ്ങളില്‍ വച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വാക്‌സിനേഷന്‍ വിവരങ്ങള്‍ തവക്കല്‍നാ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികളും സൗദി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയുള്‍പ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്പ് പ്രവര്‍ത്തനസജ്ജമാക്കിയതും സൗദിയിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതാണ്.