സൗദിയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തി. മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമായാണ് ഉയര്‍ത്തിയത്. വ്യാവസായ ധാതു വിഭവ മന്ത്രാലയമാണ് ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തിയത്. രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്.
നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് അനുവദിച്ചു വരുന്ന ലൈസന്‍സുകള്‍ ഇനി മുതല്‍ അഞ്ച് വര്‍ഷത്തേക്കായിരിക്കും അനുവദിക്കുക. പുതുതായി അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കും കാലാവധി അവസാനിച്ചവ പുതുക്കുമ്പോഴും ഉയര്‍ത്തിയ കാലാവധി ലഭിക്കും. വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.