സൗദി അറേബ്യ റിയാദില്‍ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും
ടൂറിസം മേഖലയിലെ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യ റിയാദില്‍ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും. സൗദി എയര്‍ലൈന്‍സിനെ ഇസ്!ലാമിക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം സൗദി അറേബ്യ പുതിയ വിമാനക്കമ്പനിയും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 430 ബില്യണ്‍ ഡോളറാണ് സൗദി അറേബ്യ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. സൗദി കിരീടാവകാശിയുടെ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായാണ് പുതിയ എയര്‍ലൈനും റിയാദില്‍ വിമാനത്താവളവും സൃഷ്ടിക്കുക. പൂര്‍ണമായും ടൂറിസത്തിന്റെ ഭാഗമായാണ് പുതിയ എയര്‍ലൈന്‍ കമ്പനി പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം, നിലവിലുള്ള സൗദി എയര്‍ലൈന്‍സിനെ ജിദ്ദ, മക്ക, മദീന കേന്ദ്രീകരിച്ച് ഇസ്!ലാമിക് ടൂറിസം ലക്ഷ്യം വെച്ചുള്ള യാത്രക്കും ഉപയോഗിക്കും. സൗദിയിലെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലായിരിക്കും റിയാദിലെ പുതിയ വിമാനത്താവളം. ഇതെത്ര വലുപ്പമുള്ളതാകുമെന്നതും എന്നു സ്ഥാപിക്കുമെന്ന കാര്യത്തിലും അന്തിമ ധാരണയിലെത്തിയിട്ടില്ല. 2030 ഓടെ നൂറ് ദശലക്ഷം ടൂറിസ്റ്റുകളെ സൗദിയിലെത്തിക്കുകയാണ് ലക്ഷ്യം.