മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി
മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. യു.എ.ഇ, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനം. കൊവിഡ് രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് വിലക്ക്. ഇവിടേയ്ക്ക് സൗദി പൗരന്‍മാര്‍ പോകുന്നതിനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വേഗം തിരിച്ചെത്തണം. നാട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഞായറാഴ്ച രാത്രി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

സൗദിയില്‍ നിന്ന് ഉടന്‍ തിരിച്ചുവരാം എന്ന ഉദ്ദേശത്തോടെ യു.എ.ഇയിലേക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് തിരിച്ചടിയായിരിക്കുകയാണ്. മാത്രമല്ല, സൗദിയിലേക്കുള്ള യാത്രയ്ക്ക് നിരവധി ഇന്ത്യക്കാര്‍ സൗദിയിലേയ്ക്ക് എത്തിയിരുന്നത് എത്യോപ്യ വഴിയായിരുന്നു. എത്യോപ്യയില്‍ എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് വിമാനം കയറിയിരുന്നത്. ഇങ്ങനെ നിരവധിയാളുകള്‍ ക്വാറന്റൈനില്‍ കഴിയവെയാണ് സൗദിയുടെ പുതിയ തീരുമാനം വന്നിരിക്കുന്നത്.

ഞായറാഴ്ച രാത്രി മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും

Other News in this category



4malayalees Recommends