ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് മക്കയില്‍ തുടക്കമായി

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് മക്കയില്‍ തുടക്കമായി
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് മക്കയില്‍ തുടക്കമായി. സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് (തിങ്കളാഴ്ച) നടക്കും. ഇന്നലെ വൈകീട്ടോടെ മിനായില്‍ എത്തി അവിടെ തങ്ങിയ മുഴുവന്‍ തീര്‍ഥാടകരും ഇന്ന് രാവിലെ മുതല്‍ അറഫാ മൈതാനത്തേക്ക് വരും. കൊവിഡ് മൂലം വിദേശത്തുനിന്നുള്ള തീര്‍ഥാടകരുടെ വരവ് തടയുകയും ആകെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ സൗദിയിലെ സ്വദേശികളും വിദേശികളുമായ 60,000 പേര്‍ മാത്രമാണ് ഹജ്ജില്‍ പെങ്കടുക്കുന്നവര്‍.

അത്രയും പേര്‍ ഞായറാഴ്ച മക്കയിലെത്തുകയും അവിടെ കഅ്ബയെ ആഗമന പ്രദക്ഷിണം നടത്തിയ ശേഷം നാല് കിലോമീറ്ററകലെയുള്ള മിനായിലെ താമസസ്ഥലത്തേക്ക് നീങ്ങുകയും ചെയ്തിരുന്നു. മക്കയിലെ പ്രധാന ഹജ്ജ് കര്‍മങ്ങള്‍ കഴിയുന്ന അഞ്ച് ദിവസവും തീര്‍ഥാടകര്‍ തങ്ങുന്നത് മിനായിലെ തമ്പുകളിലൊ അപ്പാര്‍ട്ട്‌മെന്റുകളിലോ ആണ്. ഓരോ കര്‍മങ്ങളും നിര്‍വഹിക്കാന്‍ അവിടെ നിന്ന് ബസുകളില്‍ ഹാജിമാരെ കൊണ്ടുപോകും. അതനുസരിച്ച് മിനായില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ അറഫയിലേക്ക് തീര്‍ഥാടകര്‍ വന്നുതുടങ്ങൂം.

Other News in this category



4malayalees Recommends