ബെട്ടിയിട്ട ബായത്തണ്ട്' അല്ലെ 2021ലെ ക്വോട്ട്? ചോദ്യവുമായി എന്‍.എസ്. മാധവന്‍

ബെട്ടിയിട്ട ബായത്തണ്ട്' അല്ലെ 2021ലെ ക്വോട്ട്? ചോദ്യവുമായി എന്‍.എസ്. മാധവന്‍
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 'ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ' എന്ന മോഹന്‍ലാലിന്റെ ഡയലോഗിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു.

പ്രിയദര്‍ശന്റെ തന്നെ കിളിചുണ്ടന്‍ മാമ്പഴത്തിലെ അതെ സാങ്കല്‍പിക ഭാഷയാണ് മരക്കാറിലും മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിക്കുന്നതെന്ന കാരണം പറഞ്ഞായിരുന്നു ട്രോളുകള്‍ ഇപ്പോഴിതാ 2021 അവസാനിക്കുമ്പോള്‍ 'ബെട്ടിയിട്ട ബായത്തണ്ട്' അല്ലെ 2021ലെ ക്വോട്ട് എന്ന് ചോദിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



Other News in this category



4malayalees Recommends