നയന്‍സിനൊപ്പം പുതുവത്സരം ആഘോഷിച്ച് വിഘ്‌നേശ്

നയന്‍സിനൊപ്പം പുതുവത്സരം ആഘോഷിച്ച് വിഘ്‌നേശ്
ഓരോ വിശേഷ ദിവസത്തിലും ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ് ശിവന്‍ രംഗത്തുവരാറുണ്ട്. പുതുവത്സര ആഘോഷത്തിന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപോള്‍ വിഘ്‌നേശ് ശിവന്‍.

ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകള്‍ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തില്‍ കൂടുതല്‍ സമാധാനപരവും സന്തുഷ്ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വര്‍ഷമായിരിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിനുശേഷം ദൈവം ഓരോരുത്തര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കും. എല്ലാവര്‍ക്കും അത്യധികം അനുഗ്രഹങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓര്‍ത്ത് അദ്ദേഹത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രധാനമായും അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ മഹാമാരിതന്നെ കാരണം. അത് സംഭവിച്ചതില്‍ ഖേദിക്കുന്നുണ്ടാകും. അങ്ങനെ കഴിഞ്ഞ രണ്ട് വര്‍ഷമായി കടന്നു പോയ എല്ലാ മുഷിഞ്ഞ നിമിഷങ്ങള്‍ക്കും പകരം വീട്ടാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും.എല്ലാവര്‍ക്കും സന്തോഷം ഇരട്ടിയാക്കും. നമ്മള്‍ അത് അര്‍ഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം. എല്ലാവര്‍ക്കും മികച്ച പുതുവര്‍ഷം ആശംസിച്ച് വിഘ്‌നേശ് ശിവന്‍ എഴുതിയിരിക്കുന്നു. '

കാതുവാക്കുള രണ്ടു കാതല്‍' ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക.

Other News in this category



4malayalees Recommends