മോണ്‍സ്റ്ററിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി ആന്റണി പെരുമ്പാവൂര്‍

മോണ്‍സ്റ്ററിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി ആന്റണി പെരുമ്പാവൂര്‍

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് ടീം ഒന്നിക്കുന്ന സിനിമയായ 'മോണ്‍സ്റ്ററി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. വിഷിങ് യു ഓള്‍ എ ഫന്റാബുലസ് 2022 ടീം മോണ്‍സ്റ്റര്‍' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മാതാവ് കുറിച്ചത്.


ഒരു ഷെഫിന്റെ വേഷത്തില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫണ്ണി ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന് ആശംസകളുമായി നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഉദയകൃഷ്ണ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്.




Other News in this category



4malayalees Recommends