ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ ; എലോണ്‍ പ്രേക്ഷകരിലേക്ക്

ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ ; എലോണ്‍ പ്രേക്ഷകരിലേക്ക്
ഷാജി കൈലാസ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 'എലോണ്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്നതു തന്നെ ആകാംക്ഷയ്ക്ക് കാരണം. ഷാജി കൈലാസ് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഷാജി കൈലാസ് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് 'എലോണി'ന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്.

മികച്ച പുതുവര്‍ഷമാകട്ടെ എല്ലാവര്‍ക്കുമെന്ന് ആശംസകള്‍ നേരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പുതുവര്‍ഷ സമ്മാനം നല്‍കുന്നു. വളരെ പെട്ടെന്ന് തന്നെ ചിത്രം നിങ്ങളിലേക്ക് എത്തും എന്നുമാണ് ഷാജി കൈലാസ് എഴുതിയിരിക്കുന്നു. ഷാജി കൈലാസ് 'എലോണ്‍' ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിരിക്കുന്നു.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ് എന്ന ടാഗ്‌ലൈനോടെയാണ് 'എലോണ്‍' എത്തുക.

Other News in this category



4malayalees Recommends