ആലുവ മണപ്പുറത്തെ സെറ്റ് ആയിരുന്നെങ്കില്‍ ഇതിലും മനോഹരം; അക്രമികള്‍ തകര്‍ത്ത മിന്നല്‍ മുരളി സെറ്റിന്റെ ഓര്‍മ്മയില്‍ അണിയറ പ്രവര്‍ത്തകന്‍

ആലുവ മണപ്പുറത്തെ സെറ്റ് ആയിരുന്നെങ്കില്‍ ഇതിലും മനോഹരം; അക്രമികള്‍ തകര്‍ത്ത മിന്നല്‍ മുരളി സെറ്റിന്റെ ഓര്‍മ്മയില്‍ അണിയറ പ്രവര്‍ത്തകന്‍
നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായി ലോകമെമ്പാടും തന്നെ ചര്‍ച്ചയായ മിന്നല്‍മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രം മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാവുകയാണ്. ബേസില്‍ ജോസഫും ടോവീനോ തോമസിനുമൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും നാടന്‍ സൂപ്പര്‍ ഹീറോയെ അണിയിച്ചൊരുക്കിയതിന് അഭിനന്ദന പ്രവാഹമാണ്.

ഇതിനിടെ പ്രതിസന്ധികള്‍ പലതും അതിജീവിച്ചാണ് മിന്നല്‍ മുരളി ചിത്രം പൂര്‍ത്തിയായതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓരോ സെറ്റ് ഒരുക്കുന്നതിന്റെയും ഷൂട്ടിങ് സമയത്തെ രസകരമായ സംഭവങ്ങളും സംവിധായകന്‍ ബേസിലും കലാസംവിധായകന്‍ മനു ജഗത്തും ഓരോ ദിനവും പോസ്റ്റ് ചെയ്യാറുണ്ട്.

ഇതിനിടെ, സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാലടി പെരിയാര്‍ മണപ്പുറത്ത് നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവവും സങ്കടത്തോടെ ഓര്‍ക്കുകയാണ് മനു ജഗത്. 2020 മെയ് 24നാണ് മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സിനിമാസെറ്റ് തീവ്ര ഹിന്ദുത്വ വാദികള്‍ അടിച്ചുതകര്‍ത്തത്.

നഷ്ടപ്പെട്ട കുറുക്കന്‍മൂല പള്ളിയുടെ ഓര്‍മ്മകള്‍', എന്ന തലക്കെട്ടില്‍ സിനിമക്ക് വേണ്ടി നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മനോഹരമായ ഫോട്ടോകളും സ്‌കെച്ചും മനു ജഗത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

ആലുവ മണപ്പുറത്തെ സെറ്റായിരുന്നു മിന്നല്‍ മുരളിയില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നുവെന്നും മനു ജഗദ് ഫേസ്ബുക്കില്‍ കമന്റിന് മറുപടിയായി പറഞ്ഞു.സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിര്‍മ്മാതാവ് സോഫിയ പോളും അറിയിച്ചിരുന്നു.



Other News in this category



4malayalees Recommends