വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ല, കൂടുതല്‍ പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഇന്നസെന്റ്

വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ല, കൂടുതല്‍ പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഇന്നസെന്റ്
സിനിമ സ്വപ്നം ഉപേക്ഷിച്ച് തീപ്പെട്ടി കമ്പനി തുടങ്ങിയതും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഇന്നസെന്റ്. മര്യാദക്ക് തീപ്പെട്ടി കമ്പനി കൊണ്ടുനടന്നാല്‍ പത്ത് പൈസ കിട്ടില്ല. ഈ തീപ്പെട്ടികള്‍ പലതും ഡ്യൂട്ടി കെട്ടാതെ നമ്മള് വില്‍ക്കാറുണ്ട്. പിടിച്ചാല്‍ പിടിച്ചു. അങ്ങനെ ഒരിക്കല്‍ ഒരു കേസ്, ഓഫീസര്‍ കമ്പനിയില്‍ വന്ന്പിടിച്ചു. ഞാന്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. അതെക്കുറിച്ചൊക്കെ കൂടുതല്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടിവരും. ഇന്നസെന്റ് കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

അങ്ങനെ കേസില്‍ പിടിച്ചു. തൊട്ട് അടുത്ത ദിവസം ഞാന്‍ എല്ലാ പുസ്തകങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. ഓഫീസിലേയ്ക്ക് ചെല്ലാനാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇതൊക്കെയായിട്ട് വീട്ടില്‍ ചെന്നു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ഡോര്‍ തുറന്നത്. അവരോട് കാര്യം പറഞ്ഞു. അപ്പോള്‍ എന്നോട് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു .

കേരളത്തില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോശ് അവര്‍ മലയാളത്തില്‍ കേരളത്തില്‍ എവിടെയാണെന്ന് ചോദിച്ചു. അപ്പോള്‍ നമുക്ക് ഒരു ചരട് കിട്ടിയത് പോലെയായി. ഇരിഞ്ഞാലക്കൂടയാണെന്ന് ഞാന്‍ മറുപടി കൊടുത്തു. കൂടല്‍മാണിക്യം ക്ഷേത്രത്തെ കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നു. അതിന് തൊട്ട് അടുത്താണ് വീടെന്നും അവിടെ പ്രാര്‍ത്ഥിച്ചിട്ടാണ് വരുന്നതെന്നും അവരോട് ഞാന്‍ പറഞ്ഞു.

അത് കഴിഞ്ഞ് കേസിനെ കുറിച്ച് അവര്‍ എന്നോട് ചോദിച്ചു. ഈ കാര്യം ഞാന്‍ അവരോട് പറഞ്ഞു. പിന്നീട് തനിക്ക് വേണ്ടി അവര്‍ ഭര്‍ത്താവിനോട് സംസാരിച്ചു. കസര്‍ഗോഡുള്ള സ്ത്രീയാണ്. അവര്‍ അകത്ത് പോയി നന്നായിട്ട് സംസാരിച്ചു . താന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ഭര്‍ത്താവിനോട് കന്നഡത്തില്‍ സംസാരിച്ചത്. ഒടുവില്‍ അദ്ദഹം കൊണ്ടു പോയ പുസ്തങ്ങളൊക്കെ തിരികെ ഏല്‍പ്പിച്ചു.

വീട്ടില്‍ എങ്കിലും സമാധാനം കിട്ടട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം ആ പുസ്തകം എന്നെ ഏല്‍പ്പിച്ചത്. ആ പുസ്തകം കിട്ടിയിരുന്നില്ലെങ്കില്‍ നമ്മള്‍ അകത്താവേണ്ടിയിരുന്നതായിരുന്നു എന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends