മലയാളം ഡബ്ബിങില്‍ റെക്കോര്‍ഡ് നേട്ടം; കേരളത്തില്‍ നിന്ന് 'പുഷ്പ' വാരിയത് 13 കോടി

മലയാളം ഡബ്ബിങില്‍ റെക്കോര്‍ഡ് നേട്ടം; കേരളത്തില്‍ നിന്ന് 'പുഷ്പ' വാരിയത് 13 കോടി
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കിടയില്‍ റെക്കോര്‍ഡ് നേട്ടവുമായി 'പുഷ്പ'.ഈ സിനിമയുടെ മലയാളം ഡബ്ബിങ് പതിപ്പ് കേരളത്തില്‍ നിന്നും വാരിയത് 13.8 കോടിയാണ്. പതിനാറ് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടിക്ക് മുകളില്‍ കലക്ട് ചെയ്തത്.

അതേസമയം ചിത്രം ജനുവരി ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡിസംബര്‍ 17ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 300 കോടിയാണ്.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉള്‍വനങ്ങളില്‍ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Other News in this category



4malayalees Recommends