പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവരോട് താന്‍ ചോദിച്ചിരുന്നു ഇത് വേണോ എന്ന് ; ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് കൈലാഷ്

പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവരോട് താന്‍ ചോദിച്ചിരുന്നു ഇത് വേണോ എന്ന് ; ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് കൈലാഷ്
മിഷന്‍ സി എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എത്തിയതോടെ ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ട താരമാണ് കൈലാഷ്. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍, മേജര്‍ രവി എന്നിവരടക്കമുള്ള സിനിമാ താരങ്ങള്‍ കൈലാഷിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ള മറ്റ് അംഗങ്ങളേയും ഇത് ബാധിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട് എന്നാണ് കൈലാഷ് അഭിമുഖത്തില്‍ പറയുന്നത്. മിഷന്‍ സി സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വന്ന ട്രോളുകളെല്ലാം കണ്ടിരുന്നു.

പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍ അയച്ച് തന്നപ്പോള്‍ താന്‍ ചോദിച്ചിരുന്നു ഇത് വേണോ എന്ന്. അന്ന് അവര് പറഞ്ഞു കുഴപ്പമില്ലെന്ന്. പിന്നെ തനിക്കും അവരോട് പറയുന്നതിനും പരിധിയുണ്ടല്ലോ. ആ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം താന്‍ റെയ്ഞ്ചില്ലാത്ത സ്ഥലത്തായിരുന്നു.

അതുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും ട്രോളുകളും ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് നോക്കിയപ്പോള്‍ ഫെയ്‌സ്ബുക്ക് പോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ട്രോളുകള്‍ ബാധിക്കില്ല. കാരണം കുറേ നാളുകളായി താന്‍ ഇതില്‍ ജീവിച്ച് വരുന്നതാണ്.

പക്ഷെ തന്റെ മകളും മറ്റ് കുടുംബാംഗങ്ങളും ഇതൊക്കെ കാണുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് വേദനിപ്പിക്കാറുണ്ട്. അന്ന് ട്രോളുകള്‍ വന്ന് കളിയാക്കലുകള്‍ കൂടിയപ്പോള്‍ സിനിമാ മേഖലയിലെ നിരവധി പേര്‍ എന്നെ പിന്തുണച്ചപ്പോഴാണ് തനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടായത് എന്നാണ് കൈലാഷ് പറയുന്നത്.

Other News in this category



4malayalees Recommends