എല്ലാം സെറ്റാക്കാം അണ്ണാ! ആന്റണി പെരുമ്പാവൂരിനോട് പൃഥ്വി

എല്ലാം സെറ്റാക്കാം അണ്ണാ! ആന്റണി പെരുമ്പാവൂരിനോട് പൃഥ്വി
മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാനായി ആന്റണി പെരുമ്പാവൂരിനോട് ചിത്രത്തിലെ മാസ് എസ്‌ഐ വേഷം നല്‍കാമെന്ന് പറയുന്ന പൃഥ്വിരാജിനെയാണ് ബ്രോഡാഡി വീഡിയയോയില്‍ കണ്ടത്. ഈ വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജും ആന്റണിയും തമ്മിലുള്ള ട്വീറ്റുകളും വൈറലാകുകയാണ്.


ഞാന്‍ തമാശ പറയുകയല്ല, ഈശോ ജോണ്‍ കാറ്റാടിയെ പോലെയൊരു മകന്‍ എല്ലാ അച്ഛന്മാരുടെയും സ്വപ്നമാണ്,' എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്. ഇതിന് താഴെയായിരുന്നു ആന്റണി കമന്റുമായി എത്തിയത്. പൃഥ്വിരാജിനെ മെന്‍ഷന്‍ ചെയ്ത് 'അണ്ണാ നമ്മുടെ എസ്.ഐ ആന്റണി സ്റ്റാന്‍ഡ് എലോണ്‍ മൂവി?,' എന്നായിരുന്നു ആന്റണി കമന്റില്‍ കുറിച്ചത്. മിനിട്ടുകള്‍ക്കകം പൃഥ്വിരാജ് ആന്റണിക്ക് മറുപടിയുമായി എത്തി. 'സെറ്റ് ആക്കാം അണ്ണാ, അതിരിക്കട്ടെ നമ്മുടെ എമ്പുരാന്‍ ബജറ്റില്‍ ഒന്നുകൂടെ ഇരിക്കണ്ടെ,' എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.



Other News in this category



4malayalees Recommends