ദൃശ്യം 2 പത്തു തവണയെങ്കിലും കണ്ടിട്ടുണ്ടാകും ; ഗൗതം മേനോന്‍

ദൃശ്യം 2 പത്തു തവണയെങ്കിലും കണ്ടിട്ടുണ്ടാകും ; ഗൗതം മേനോന്‍
മോഹന്‍ലാല്‍ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2വും ഗംഭീര വിജയമാണ് നേടിയത്. ദൃശ്യം 2 താന്‍ പത്തു തവണ കണ്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം മേനോന്‍ ഇപ്പോള്‍.

മോഹന്‍ലാല്‍ ആരാധകനായ താന്‍ അഭിനയിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും ഗൗതം മേനോന്‍ പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന്റെ ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ കമല്‍ഹാസന്‍ സിനിമകളുടെ വലിയ ആരാധകനാണ്. അതേ കുറിച്ച് ഇതിന് മുമ്പും സംസാരിച്ചിട്ടുണ്ടെന്നും അതേസമയം താനൊരു മോഹന്‍ലാല്‍ ആരാധകന്‍ ആണെന്നും ഗൗതം മേനോന്‍ പറയുന്നു. താന്‍ അഭിനയം തുടങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്.

ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടാകും. ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ മറ്റൊന്നിനെ കുറിച്ചും ശ്രദ്ധിക്കാതെ എങ്ങനെ അനായാസമായി അഭിനയിക്കാമെന്ന് പഠിക്കാനാണ് കൂടുതലായും മോഹന്‍ലാലിന്റെ സിനിമകള്‍ കാണുന്നത്.

വളരെ അനായാസമായാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇതിന് മുമ്പും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട് എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

Other News in this category



4malayalees Recommends