'സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത് ; കമന്റിന് മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍

'സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത് ; കമന്റിന് മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍
അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും കമന്റുകള്‍ക്ക് സംവിധായകന്‍ നല്‍കിയ മറുപടികളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചത്.

'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമ കണ്ടു എന്നും ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമായിരുന്നു താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇനിയും ഇതു പോലെയുള്ള സിനിമകള്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു എന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

'സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്?' എന്നാണ് പോസ്റ്റിന് താഴെ എത്തിയ കമന്റ്. 'ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കാണുവാന്‍ വേണ്ടി ഒരു നല്ല സിനിമ ഒരുക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ സിനിമകള്‍ കാണുവാന്‍ സമയം കിട്ടുന്നില്ല' എന്നാണ് സംവിധായകന്റെ മറുപടി.

Other News in this category



4malayalees Recommends