ആളുകള്‍ വെറുതേയങ്ങ് വിധിച്ച് കളയും, ഇവരുടെ പുറകില്‍ എന്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അറിയില്ല ; റിതു മന്ത്ര

ആളുകള്‍ വെറുതേയങ്ങ് വിധിച്ച് കളയും, ഇവരുടെ പുറകില്‍ എന്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അറിയില്ല ; റിതു മന്ത്ര
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു നടിയും മോഡലുമായ റിതു മന്ത്ര. മത്സരത്തിന്റെ ഒത്തിരി ആരാധകരെയും നേടിയെങ്കിലും നടിയുടെ പേരില്‍ പല അഭ്യൂഹങ്ങളും ഗോസിപ്പുകളുമൊക്കെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.

റംസാനെ കുറിച്ച് പറഞ്ഞാല്‍ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെയെ തോന്നുകയുള്ളു. ഒരു കസിന്‍ ഒക്കെ ഉണ്ടെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ്. നമ്മുടെ കൈയില്‍ ഒരു ചോക്ലേറ്റ് ഉണ്ടായിട്ട് അതവന് കൊടുത്തില്ലെങ്കില്‍ അപ്പോള്‍ പിണങ്ങും. ഇരുപത്തിയൊന്ന് വയസുള്ള ഒരാളുടെ മനസ് എങ്ങനെയായിരിക്കും. അതുപോലെയാണ് അവനും. അങ്ങനെ ഒരീസം അവന്‍ പിണങ്ങി പോയി, പിന്നാലെ ഞാന്‍ പഴവും ആയി ചെന്നു. എന്താണ് ഇതിന്റെ പുറകില്‍ നടന്നതെന്ന് ആരും അറിയുന്നില്ല.

ആളുകള്‍ വെറുതേയങ്ങ് വിധിച്ച് കളയും. ഇവരുടെ പുറകില്‍ എന്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അറിയില്ല. ഞങ്ങള്‍ക്കും അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്കും എന്താണ് സത്യമെന്ന് അറിയാം. ഈ ഗോസിപ്പുകളൊന്നും നോക്കാന്‍ എനിക്ക് സമയമില്ല. നമ്മുടെ കാര്യത്തില്‍ ഇടപെടാന്‍ ബാക്കിയുള്ളവര്‍ക്ക് സമയം ഉണ്ടാവുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്.

അവരോടൊക്കെ ഞാന്‍ നന്ദി മാത്രമാണ് പറയുന്നത്. എന്നും ഇതുപോലെ തന്നെ ആയിരിക്കുകയും എന്റെ വിജയം കാണുകയും ചെയ്യണം. അത്രയുമേ എനിക്ക് പറയാനുള്ളു'.



Other News in this category



4malayalees Recommends