പലരും മനസിലാകാതെ പകുതിക്ക് വെച്ച് ഇറങ്ങിപ്പോയി ; ഹൃദയം സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

പലരും മനസിലാകാതെ പകുതിക്ക് വെച്ച് ഇറങ്ങിപ്പോയി ; ഹൃദയം സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുങ്ങിയ 'ഹൃദയം' സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്കെന്നു വിനീത് പറയുന്നു. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു.

അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നുവെന്നും പറഞ്ഞ വിനീത് മൂന്ന് മണിക്കൂര്‍ എന്നുള്ളത് ആള്‍ക്കാര്‍ക്ക് ലാഗ് അടിക്കുമോ എന്ന് ടെന്‍ഷനുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

'ചിത്രത്തില്‍ ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവര്‍ത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. അതുകൊണ്ട് പലരും സിനിമ തീര്‍ന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ട്. വടകര ഒരു തിയേറ്ററില്‍ നിന്ന് അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു' വിനീത് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

Other News in this category



4malayalees Recommends