ആ സിനിമയില്‍ മംമ്തയെ അഭിനയിപ്പിച്ചാല്‍ വീണ്ടും അവളുടെ രോഗ ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുമോ എന്ന പേടിയായിരുന്നു: ലാല്‍ജോസ്

ആ സിനിമയില്‍ മംമ്തയെ അഭിനയിപ്പിച്ചാല്‍ വീണ്ടും അവളുടെ രോഗ ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുമോ എന്ന പേടിയായിരുന്നു: ലാല്‍ജോസ്
മലയാള സിനിമയില്‍ നിരവധി പുതുമുഖ നായികമാരെ അവതരിപ്പിച്ച സംവിധായകനാണ് ലാല്‍ജോസ്. കാവ്യാ മാധവന്‍, സംവൃത സുനില്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍, അനുശ്രീ തുടങ്ങിയ നടിമാരെല്ലാം ലാല്‍ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

മ്യാവൂ എന്ന ചിത്രമാണ് ലാല്‍ജോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മംമ്ത മോഹന്‍ദാസ് ആയിരുന്നു ചിത്രത്തില്‍ നായിക. എന്നാല്‍ താന്‍ സിനിമയില്‍ എത്തിയിട്ട് 15 വര്‍ഷമായിട്ടും എന്തു കൊണ്ടായിരുന്നു തന്നെ ഇതുവരെയായും നായിക ആക്കാത്തത് എന്ന് ലാല്‍ജോസിനോട് ചോദിച്ചിരിക്കുകയാണ് മംമ്ത.ഇതുവരെയുള്ള തന്റെ നായികമാര്‍ക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. തന്റെ സിനിമകള്‍ മിക്കതും ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയും.

'ഡയമണ്ട് നെക്ലെയ്‌സില്‍' സംവൃത ചെയ്ത വേഷത്തിലേക്ക് മംമ്തയെ ആലോചിച്ചിരുന്നു. എന്നാല്‍ മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ടാണ് മടിയുണ്ടായത്. കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്ന് സംശയമായി.

വീണ്ടും ആ രോഗാദിനങ്ങള്‍ താന്‍ ഓര്‍മ്മിപ്പിക്കുന്ന പോലെയാകുമോ എന്ന പേടിയിലാണ് വിളിക്കാതിരുന്നത് എന്നാണ് ലാല്‍ജോസ് പറയുന്നത്. അതേസമയം, 'മ്യാവൂ'വിലെ സുലേഖയുടെ വേഷം കൃത്യമാണ്. സുലു സുന്ദരിയാണ്, ഗള്‍ഫില്‍ ജനിച്ചു വളര്‍ന്നവളാണ്. തലശ്ശേരിക്കാരിയാണ്.

മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും ഗുണമായി. മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തില്‍ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു എന്നാണ് ലാല്‍ജോസ് പറയുന്നത്.



Other News in this category



4malayalees Recommends