ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഞാന്‍ ചെയ്യില്ല ; എന്നാല്‍ അങ്ങനെ ഒരു രംഗമുള്ള ഒരു നല്ല സിനിമ വന്നാല്‍ ഉപേക്ഷിക്കില്ല: ഐശ്വര്യ ലക്ഷ്മി

ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഞാന്‍ ചെയ്യില്ല ; എന്നാല്‍ അങ്ങനെ ഒരു രംഗമുള്ള ഒരു നല്ല സിനിമ വന്നാല്‍ ഉപേക്ഷിക്കില്ല: ഐശ്വര്യ ലക്ഷ്മി

മായാനദിയിലെ അപ്പുവായാണ് മലയാളി പ്രേക്ഷകര്‍ നടി ഐശ്വര്യ ലക്ഷ്മിയെ സ്വീകരിച്ചു തുടങ്ങിയത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഇനി താന്‍ ചെയ്യില്ലെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍.


ടൊവിനോയുടെ കൂടെ തന്നെ അത്തരം ഒരു സിനിമ വന്നപ്പോള്‍ താന്‍ ചെയ്യില്ല എന്നു തന്നെ പറഞ്ഞു. ആ സമയത്ത് ടൈപ്പ്കാസ്റ്റ് ആയിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അന്ന് തന്റെ കരിയറില്‍ അങ്ങനെ ഒരു തീരുമാനം ആവശ്യമായിരുന്നു.

പക്ഷേ, ഇന്ന് അങ്ങനെയൊരു രംഗമുള്ളതു കൊണ്ട് ഒരു നല്ല സിനിമ താന്‍ ഉപേക്ഷില്ല. ഇപ്പോള്‍ തനിക്ക് അതിനുള്ള പക്വതയുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല. സമൂഹത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ വേണ്ട. താന്‍ തന്റെ രീതിയില്‍ ജീവിക്കും. അതാണ് ഇപ്പോഴത്തെ തന്റെ ചിന്ത എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

Other News in this category



4malayalees Recommends