പ്രണവ് മോഹന്‍ലാലിനെ എങ്ങനെയും വിവാഹം കഴിക്കണം, പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ് ; സംശയവുമായി ആരാധകര്‍

പ്രണവ് മോഹന്‍ലാലിനെ എങ്ങനെയും വിവാഹം കഴിക്കണം, പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ് ; സംശയവുമായി ആരാധകര്‍
അടുത്തിടെ ഉണ്ടായ ഒരു അപകടത്തിന്റെ പേരില്‍വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി ആര്‍ സുരേഷ്. അതിന് പിന്നാലെ താരത്തിന്റെ പല തുറന്നുപറച്ചിലുകളും വിവാദമായിരുന്നു.

താരത്തിന്റെ പല തുറന്നുപറച്ചിലുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. പല വിവാദങ്ങള്‍ക്ക് പിന്നാലെയും ഗായത്രി വിശദീകരണവുമായി ലൈവില്‍ എത്താറുണ്ട്. താരത്തിന്റെ വിശദീകരണങ്ങളും പിന്നീട് വിവാദമായിരുന്നു. ട്രോളുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ഗായത്രി കത്തും നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്ക് പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി താരരം എത്തിയിരിക്കുന്ന ഓഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വിവാഹത്തിന് പരിഹാര കര്‍മ്മങ്ങള്‍ ചെയ്യാനായി ജ്യോത്സ്യനെ വിളിച്ചിരിക്കുകയാണ് ഗായത്രി. ഹരി പത്തനാപുരം എന്ന ജ്യോല്‍സ്യനെയാണ് ഗായത്രി വിളിച്ചിരിക്കുന്നത്. എനിക്ക് പ്രണവ് മോഹന്‍ലാലിനോട് പറഞ്ഞാല്‍ തീരാത്ത ഇഷ്ടമാണ്. എങ്ങനെയും ഞങ്ങളുടെ വിവാഹം നടക്കണം എന്ന് ഗായത്രി പറയുന്നു. എന്നാല്‍ ഈ ഓഡിയോ ഗായത്രി സുരേഷിന്റെ പേരില്‍ മറ്റൊരു പെണ്‍കുട്ടി ട്രോളിനായി വിളിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.

Other News in this category



4malayalees Recommends