96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്

96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്
96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൃഷവിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു. 1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കാമ്പ്.

സി. പ്രേം കുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന ജാനകിയായി തൃഷയും എത്തുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം.

Other News in this category



4malayalees Recommends