നടന് അജിത് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് ഒരു സുപ്രധാന വേഷം ചെയ്യുവാന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ച് പുതിയ അപ്ഡേറ്റുകള് പുറത്തുവന്നിരിക്കുകയാണ്.
ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ വേഷമാണിത്. ഈ കഥാപാത്രത്തിലേക്കായി തെലുങ്ക് താരം നാഗാര്‍ജുനയും പരിഗണിക്കപ്പെടുന്നു എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് ആദ്യവാരം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. 20 മുതല്‍ 25 ദിവസത്തെ കോള്‍ഷീറ്റ് ആണ് കഥാപാത്രത്തിനായി ആവശ്യം.
ഫെബ്രുവരി അവസാനത്തോടെ വേഷത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. വലിമൈയ്ക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 22 വര്‍ഷത്തിന് ശേഷമാണ് തബുവും അജിത്തും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ അജിത് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.