സൗന്ദര്യവല്‍ക്കരണം: ബോറന്‍ രീതികള്‍ മാറ്റി,കലാകാരന്‍മാരെ ഉപയോഗപ്പെടുത്തണം; മന്ത്രിയോട് സന്തോഷ് കീഴാറ്റൂര്‍

സൗന്ദര്യവല്‍ക്കരണം: ബോറന്‍ രീതികള്‍ മാറ്റി,കലാകാരന്‍മാരെ ഉപയോഗപ്പെടുത്തണം; മന്ത്രിയോട് സന്തോഷ് കീഴാറ്റൂര്‍
ടൂറിസത്തിന്റെ രീതികള്‍ നവീകരിക്കണമെന്ന ആശയമുന്നയിച്ചിരിക്കുകയാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍.ടൂറിസം മന്ത്രിക്ക് ഇതു കാണിച്ച് അദ്ദേഹം എഫ് ബിയില്‍ പോസ്റ്റിട്ടു.ബോറന്‍ രീതികള്‍ മാറ്റി പകരം നമ്മുടെ കലാകാരന്‍മാരെ ഉപയോഗപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം.

പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ

ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്ക്,

ടൂറിസത്തിന്റെ ഭാഗമായി സൗന്ദര്യവല്‍ക്കരണം ഇത്രയും നാള്‍ ഒരെ ടീം തന്നെ ചെയ്യുന്നത്

ഭയങ്കരം ബോറാണ് സര്‍ അവരുടെ work.Interlock വിരിക്കലും irumbinte ബെഞ്ച് or cement bench ഉണ്ടാക്കലും ആണ് പലസ്ഥലത്തും കണ്ടു വരുന്നത് .ഒരു സിനിമയിലെ ലോക്കേഷനെ പ്രേക്ഷകര്‍ക്ക് അത്ഭുത പെടുത്തുന്ന രീതിയില്‍ ഒരുക്കി എടുക്കുന്നതിനു കലാസംവിധായകരുടെ സര്‍ഗ്ഗാല്മകമായ കഴിവ് എടുത്തു പറയേണ്ടതാണ്.നമ്മുടെ മലയാളത്തിന്റെ അഭിമാനങ്ങളായ ART DIRECTORS ശ്രീ.സാബുസിറില്‍ ,സന്തോഷ് രാമന്‍ ,ഗൊകുല്‍ ദസ് ,മോഹന്‍ ദാസ് ,മനു ജഗത്

ജോസഫ്‌നെല്ലിക്കല്‍ ,ബംഗ്‌ളാന്‍ ,അജയന്‍ മാങ്ങാട് ,ഷാജി നടുവില്‍ ,Dileep …..Etc

പ്രതിഭ ധനരായ നിരവധിപേര്‍ ഉണ്ട് ….

സിനിമയ്ക്ക് art direction ചെയ്യുന്നവരുടെ prathekatha അവര്‍ ആര്‍ക്കിടെക്റ്റും ആണ് എന്നതാണ്

ഇവരെയൊക്കെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉപയോഗ പെടുത്തിയാല്‍ നമ്മുടെ നാട് എത്ര സുന്ദരമാവും

കാലങ്ങളായി കാണുന്ന ഡിസൈനില്‍ നിന്നും ഒരു മോക്ഷം നമ്മുടെ നാടിനു കിട്ടാന്‍ ഒരുപാടു നല്ല designers ,shilpikal ,ചിത്രകാരന്‍മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് sir അവരുടെയൊക്കെ സഹായം അങ്ങയുടെ വകുപ്പ് ഉപയോഗപ്പെടുത്തണം

സ്‌നേഹത്തോടെ

സന്തോഷ്‌കീഴാറ്റൂര്

Other News in this category



4malayalees Recommends