കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് 'ആ കുഴപ്പമില്ല' എന്ന് പറയും , ചെന്നൈ വേറെ ലെവല്‍ ; പോസിറ്റിവിറ്റിയെ പറ്റി വിനീത് ശ്രീനിവാസന്‍

കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് 'ആ കുഴപ്പമില്ല' എന്ന് പറയും , ചെന്നൈ വേറെ ലെവല്‍ ; പോസിറ്റിവിറ്റിയെ പറ്റി വിനീത് ശ്രീനിവാസന്‍
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആറ്റിറ്റിയൂട് കേരളത്തിലുള്ളവരുടേത് പോലെയല്ലെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

'2000 ത്തിലാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ആ സിറ്റി എനിക്ക് മാജിക്കാണ്. കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് 'ആ കുഴപ്പമില്ല' എന്ന് പറയും. ജീവിതം നല്ല രിതിയില്‍ മുന്നോട്ട് പോകുമെങ്കിലും അതേ പറയൂ. അതേ സമയം ചെന്നൈയിലെ ഒരു ചായക്കടയില്‍ പോയി ഇതേ ചോദ്യം ചോദിച്ചാല്‍ 'സൂപ്പറാ പോയിട്ടിറ്‌ക്കേ' എന്ന പറയും. അതാണ് അവരുടെ മനോഭാവം. അവിടുത്തെ ജനങ്ങളുടെ ഒരു പോസിറ്റിവിറ്റി ആണത്,' വിനീത് പറഞ്ഞു.

'ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് ചെന്നൈ. ചെന്നൈ കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കുംഭകോണമാണ്. എന്റെ രണ്ട് സിനിമകള്‍ കുംഭകോണത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. 'ഒരു വടക്കന്‍ സെല്‍ഫി'യും 'അരവിന്ദന്റെ അതിഥി'കളും. ഒരു എയര്‍പോര്‍ട്ടും നല്ല കുറച്ച് സ്‌കൂളുകളും ഉണ്ടെങ്കില്‍ ഞാന്‍ കുംഭകോണത്തേക്ക് താമസം മാറ്റും,' വിനീത് പറഞ്ഞു.

Other News in this category



4malayalees Recommends