നേഹയുടെ ശരീരത്തിലെ കാക്കപ്പുള്ളികള്‍ എണ്ണിയോ; അശ്ലീല ചോദ്യവുമായി മാധ്യമപ്രവര്‍ത്തകന്‍

നേഹയുടെ ശരീരത്തിലെ കാക്കപ്പുള്ളികള്‍ എണ്ണിയോ; അശ്ലീല ചോദ്യവുമായി മാധ്യമപ്രവര്‍ത്തകന്‍
വാര്‍ത്താ സമ്മേളനത്തിനിടെ അശ്ലീല ചോദ്യവുമായി മാധ്യമ പ്രവര്‍ത്തകന്‍. സംഭവത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകനെതിരെ നടി ട്വീറ്റുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. നടി നേഹ ഷെട്ടിയോടാണ് മാധ്യമ പ്രവര്‍ത്തകനും വിതരണക്കാരനുമായ സുരേഷ് കോനടി അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചത്.

ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിന്റെ ട്രെയിലറില്‍ നായകന്‍ നായികയോട് ശരീരത്തില്‍ എത്ര കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം ഉയര്‍ന്നത്. നായകനായി അഭിനയിക്കുന്ന സിദ്ദുവിനോട് യഥാര്‍ഥത്തില്‍ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികള്‍ എണ്ണി തിട്ടപ്പെടുത്തിയോ എന്നായിരുന്നു സുരേഷിന്റെ ചോദ്യം.

സുരേഷിന്റെ ചോദ്യത്തില്‍ എല്ലാവരും സ്തബ്ധരായി. നടന്‍ സിദ്ദു പ്രതികരിച്ചില്ല. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം നടി ട്വിറ്ററില്‍ പങ്കുവെച്ച് രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെ ഇയാള്‍ എങ്ങനെ ബഹുമാനിക്കുന്നുവെന്നത് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നായിരുന്നു നേഹയുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകനെതിരെ ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി.



Other News in this category



4malayalees Recommends