വാക്ക് പാലിച്ച് അല്ലു അര്‍ജുന്‍, ബംഗളൂരുവിലെത്തി പുനീത് രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ചു

വാക്ക് പാലിച്ച് അല്ലു അര്‍ജുന്‍, ബംഗളൂരുവിലെത്തി പുനീത് രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ചു
സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വിടപറഞ്ഞ കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കുടുംബം സന്ദര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പുനീതിന്റെ ബംഗളൂരുവിലെ വീട്ടില്‍ എത്തിയാണ് താരം സന്ദര്‍ശനം നടത്തിയത്. പുനീതിന്റെ മൂത്ത സഹോദരന്‍ ശിവ രാജ്കുമാറുമായും കൂടിക്കാഴ്ച നടത്തി. ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

നേരത്തെ പുനീതിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ബംഗളൂരുവില്‍ എത്തുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. 'ഇപ്പോള്‍, ഞാന്‍ സിനിമാ പ്രമോഷനുകള്‍ക്കായി വന്നിരിക്കുന്നു, ഞാന്‍ ഇവിടെയുണ്ട് എന്നതുകൊണ്ട് പുനീത് രാജ്കുമാറിന്റെ കുടുംബത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും മാത്രമായി ഞാന്‍ ബെംഗലുരുവിലേക്ക് മടങ്ങും. അത് എന്റെ കടമയാണ്, അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണ്' എന്നാണ് അല്ലു അര്‍ജുന്‍ അന്ന് പറഞ്ഞത്.

ആ വാക്ക് പാലിച്ചാണ് ഇന്ന് വീട്ടിലേയ്ക്ക് മാത്രമായി അല്ലു അര്‍ജുന്‍ ബംഗളൂരുവിലെത്തിയത്. പുനീതിന്റെ അവസാന ചിത്രം ജെയിംസ് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചിത്രം മാര്‍ച്ച് 17ന് തീയേറ്ററുകളില്‍ എത്തും. സിനിമയിലെ പുനീതിന്റെ ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സഹോദരന്‍ ശിവ രാജ്കുമാറാണ്.




Other News in this category



4malayalees Recommends