ആ ബെസ്റ്റ്, ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി ; ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപം

ആ ബെസ്റ്റ്, ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി ; ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപം
വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തിരക്കേറിയ ഷെഡ്യൂളിനിടക്ക് തന്നെ കാണാന്‍ അനുവദിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയാണ് ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇപ്പോഴിതാ നടന്റെ പോസ്റ്റിന് താഴെ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്.

അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വല്ല രക്ഷയും എഴുതി കെട്ടിച്ചോ, എന്തോ വലിയ കുഴപ്പം വരാന്‍ പോവാ' ആ ബെസ്റ്റ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി …. ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മുഖ്യമന്ത്രിയെ കണ്ടാല്‍ ആപത്ത് വരും എന്നൊക്കെയാണ് കമന്റുകള്‍.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിനിടയില്‍ എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിലും പ്രഭാതഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിലും നന്ദി.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നായിരിക്കും ഇത്. ഇങ്ങനെയൊരു അവസരമുണ്ടാക്കി തന്നതില്‍ ജോണ്‍ ബ്രിട്ടാസ് ഏട്ടന് നന്ദി. നമ്മുടെ സംസ്ഥാനത്തിന് വേണ്ടിയുള്ള എന്ത് ആവശ്യത്തിനും ഭാഗമാകാന്‍ ഞാന്‍ എപ്പോഴും തയാറായിരിക്കും.

ഈ കൂടികാഴ്ചയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് താങ്കള്‍ മേപ്പടിയാന്‍ സിനിമ കാണാമെന്ന് സമ്മതിച്ചതാണ്. താങ്കള്‍ എപ്പോഴും ആരോഗ്യവാനും ഊര്‍ജ്വസ്വലനുമായിരിക്കട്ടെ.

Other News in this category



4malayalees Recommends