ചിരിച്ചതോടെ ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു ; ശ്രിയ ശരണ്‍

ചിരിച്ചതോടെ ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു ; ശ്രിയ ശരണ്‍
രജനികാന്തിനൊപ്പമുള്ള ശിവാജി സിനിമ അന്നും ഇന്നും തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് നടി ശ്രിയ ശരണ്‍. ശിവാജിയുടെ കഥ കേട്ട് പൂജയ്ക്കായി താന്‍ ചെന്നൈില്‍ പോയിരുന്നു. അവിടെ രജനിയെ കണ്ടപ്പോള്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്നതായിരിക്കും എന്നാണ് കരുതിയിരുന്നത് എന്ന് ശ്രിയ പറയുന്നു.

രജനികാന്ത് സാര്‍, ശങ്കര്‍ സാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം എപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചാലും സന്തോഷമാണ്. ശങ്കര്‍ സാര്‍ ശിവാജിയുടെ കഥ പറയാന്‍ വന്നപ്പോള്‍ നായകന്‍ ആരാണെന്ന് പറഞ്ഞിരുന്നില്ല. കഥയെല്ലാം കേട്ട ശേഷം വാക്കുറപ്പിച്ച് താന്‍ ചെന്നൈയില്‍ പൂജയ്ക്കായി പോയി.

അവിടെ ചെന്നപ്പോള്‍ രജനി സാറും വന്നിരുന്നു. അദ്ദേഹം ക്ഷണിക്കപ്പെട്ട സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ ശങ്കര്‍ സാര്‍ അവിടെ വച്ച് അനൗണ്‍സ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ നായികയാണ് താന്‍ എന്നറിയുന്നത്. സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അമ്പലത്തില്‍ വച്ച് തന്നെ കാണുന്ന രംഗം ചെന്നൈില്‍ രജനി സാറിനെ വെച്ച് ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന് അത്രയേറെ ഫാന്‍സ് ആണുള്ളത്. അതുകൊണ്ട് ആ രംഗം ഡല്‍ഹിയിലെ ഒരു അമ്പലത്തില്‍ വച്ചാണ് ചിത്രീകരിച്ചത്.

ശിവാജിയിലെ കോമഡി രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോണിറ്ററിന് അടുത്തിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു താന്‍. അവസാനം ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു,താരം പറയുന്നു.

Other News in this category



4malayalees Recommends