നടി ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടി മഹേഷ് ബാബു

നടി ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടി മഹേഷ് ബാബു
നടന്‍ മഹേഷ് ബാബു സഹനടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെന്ന് റിപ്പോര്‍ട്ട്.

സെക്കന്‍ഡ് ഹീറോയായിട്ടാണ് ശ്രീ ലീലയെ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസന്‍ സമീപിച്ചത്. എന്നാല്‍ ഒരു കോടി രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. ഒരു സമയത്ത് മഹേഷ് ബാബു ചിത്രത്തില്‍ മുഖം കാണിക്കാനായി നടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ നടിയാണ് ഇപ്പോള്‍ ഒരു കോടി രൂപ പ്രതിഫലം ചോദിച്ചിരിക്കുന്നത്. ശ്രീ ലീലയ്ക്ക് പകരമായി മറ്റൊരു താരത്തെ സംവിധായകന്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ ആണ് ചിത്രം പൂര്‍ണമായും ഷൂട്ടിംഗ് തുടങ്ങുക. 'അതഡു' എന്ന ചിത്രത്തില്‍ 2005ലാണ് മഹേഷ് ബാബു ത്രിവിക്രമിന്റെ സംവിധാനത്തില്‍ ആദ്യമായി നായകനാകുന്നത്. ആദ്യമായി ഒന്നിച്ച ചിത്രം തന്നെ വന്‍ ഹിറ്റായിരുന്നു. 'ഖലേജ' എന്ന ആക്ഷന്‍ കോമഡി ചിത്രത്തിലും ത്രിവിക്രമിന്റെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനായി.

ത്രിവിക്രമിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത് എസ് രാധാകൃഷ്ണയാണ്. ഹാരിക ആന്‍ഡ് ഹസ്സിനെ ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയ്ക്ക് പുറമേ ആരൊക്കെയാകും അഭിനയിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

Other News in this category



4malayalees Recommends