ലൂസിഫറും മരക്കാറും ഉപേക്ഷിക്കാന്‍ കാരണം പറഞ്ഞ് നടന്‍ മധു

ലൂസിഫറും മരക്കാറും ഉപേക്ഷിക്കാന്‍ കാരണം പറഞ്ഞ് നടന്‍ മധു
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും മാറി നില്‍ക്കുകയാണ് നടന്‍ മധു. പൃഥ്വിരാജ് ചിത്രം ലൂസിഫറില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം മരക്കാറില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മധു

'പൃഥ്വിരാജിന്റെ ലൂസിഫര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു. ആയിടെ ഞാനൊന്നു വീണു. ശാരീരിക അസ്വസ്ഥതകള്‍ കാരണം പിന്മാറി. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും മതിയെന്ന് തീരുമാനിച്ചു' എന്നാണ് മധു പറയുന്നത്.

അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍ എന്നും മധു വ്യക്തമാക്കി.

Other News in this category



4malayalees Recommends