മുസ്ലിം പേര് കേട്ടാല്‍ അധികാരികള്‍ക്ക് സംശയം, സാരി ഉടുത്ത് പൊട്ടു തൊട്ടു നില്‍ക്കുന്ന എന്നോട് പെരുമാറുന്നതു പോലെയല്ല പര്‍ദ്ദ ധരിച്ചവരോട്: മാല പാര്‍വതി

മുസ്ലിം പേര് കേട്ടാല്‍ അധികാരികള്‍ക്ക് സംശയം, സാരി ഉടുത്ത് പൊട്ടു തൊട്ടു നില്‍ക്കുന്ന എന്നോട് പെരുമാറുന്നതു പോലെയല്ല പര്‍ദ്ദ ധരിച്ചവരോട്: മാല പാര്‍വതി
മുസ്ലിം നാമധാരികളോട് കാണിക്കുന്ന വിവേചനത്തെ കുറിച്ച് മാല പാര്‍വതി. മുസ്ലിം പേരുള്ള ഒരാള്‍ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മുസ്ലിം പേര് കേള്‍ക്കുന്ന വഴി അധികാരികള്‍ക്ക് സംശയം വരും, അതില്‍ വിഷമിക്കുന്നുവെന്നും മാല പാര്‍വതി പറയുന്നു.

എഫ്‌ഐആര്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് നടിയുടെ പരാമര്‍ശം. ഇന്ന് ഇന്ത്യയിലെ സാഹചര്യങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ കാണുന്നുണ്ട്. മുസ്ലിം പേരുള്ള ഒരാള്‍ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മുസ്ലിം പേര് കേള്‍ക്കുന്ന വഴി അധികാരികള്‍ക്ക് സംശയം വരും.

താന്‍ എത്രയോ തവണ കണ്ടിട്ടുണ്ട് എയര്‍പോര്‍ട്ടില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന വ്യക്തി പര്‍ദ്ദ ധരിച്ചാല്‍, നമ്മളോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക. അവരുടെ പെട്ടിയും മറ്റ് വസ്തുക്കളും പരിശോധിക്കുന്നതിലും അവരോടുള്ള സമീപനത്തിലും എല്ലാം നമുക്ക് അത് മനസിലാകും.

എന്നാല്‍ സാരി ഉടുത്ത് പൊട്ടു തൊട്ടു നില്‍ക്കുന്ന എന്നോട് ഒരിക്കലും അങ്ങനെയാകില്ല പെരുമാറുക. അതില്‍ ഒരു കമ്മ്യൂണിറ്റി മാത്രമല്ല നമ്മുടെ ഭരണഘടനയെ വിശ്വസിക്കുന്ന എല്ലാവരും അതില്‍ വിഷമിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.

ആ ഒരു വീക്ഷണത്തെ എഫ്‌ഐആര്‍ എന്ന സിനിമ വ്യക്തമായി നോക്കി കാണുന്നുണ്ട് എന്നാണ് മാല പാര്‍വതി പറയുന്നത്. വിഷ്ണു വിശാല്‍ നായകനായ എഫ്‌ഐആറില്‍ വിഷ്ണുവിന്റെ അമ്മ പര്‍വീണ ബീഗം ആയാണ് മാല പാര്‍വതി എത്തുന്നത്.

Other News in this category



4malayalees Recommends