രമ സോഷ്യല്‍മീഡിയ ഇഷ്ടപ്പെടുന്നില്ല, മക്കള്‍ പഠിച്ച് ഡോക്ടേഴ്‌സ് ആയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യയ്ക്കാണ് ; ജഗദീഷ് പറയുന്നു

രമ സോഷ്യല്‍മീഡിയ ഇഷ്ടപ്പെടുന്നില്ല, മക്കള്‍ പഠിച്ച് ഡോക്ടേഴ്‌സ് ആയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യയ്ക്കാണ് ; ജഗദീഷ് പറയുന്നു
നടന്‍ ജഗദീഷിന്റെ ഭാര്യ രമ അധികവും സോഷ്യല്‍മീഡിയ ഉള്‍പ്പെടെ ഇടങ്ങളില്‍ താത്പര്യമില്ലാത്ത വ്യക്തിയാണ്. എന്നാല്‍ തങ്ങള്‍ രണ്ടു രീതിയിലാണ് ജീവിതം നയിക്കുന്നതെന്ന് ജഗദീഷ് പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും ഇഷ്ടമല്ല. തങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് തങ്ങളുടെ വിജയം.

രമയെ കുറിച്ച് ചോദിച്ചാല്‍, തന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ് എന്നാണ് ജഗദീഷ് പറയുന്നത്. പടം തരും പണം എന്ന ഷോയിലാണ് താരം സംസാരിച്ചത്. ഷോയുടെ അവതാരകനാണ് ജഗദീഷ്.

Other News in this category



4malayalees Recommends