അക്കാര്യത്തില്‍ പലരും അവനെ തെറ്റിദ്ധരിച്ചതാണ്: ആലിയ ഭട്ട്

അക്കാര്യത്തില്‍ പലരും അവനെ തെറ്റിദ്ധരിച്ചതാണ്: ആലിയ ഭട്ട്
രണ്‍ബീര്‍ കപൂറിനെതിരെ പ്രചരിക്കുന്ന തെറ്റായ ധാരണകളെ കുറിച്ച് പറഞ്ഞ് നടി ആലി ഭട്ട്. എല്ലാവരും പറയുന്നതു പോലെ രണ്‍ബീര്‍ ഗോസിപ്പുകാരന്‍ അല്ല എന്നാണ് ആലിയ പറയുന്നത്. രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ആലിയ പറയുന്നു.

രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അതാണ് അവനില്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക. നല്ല കാര്യങ്ങളിലാണ് അവന്‍ വിശ്വസിക്കുന്നത്.

അല്ലെങ്കില്‍ പറയില്ല. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല അവന്. രണ്‍ബീര്‍ കാരണം താനും ഇപ്പോള്‍ ഗോസിപ്പുകള്‍ പറയാറില്ല. അവന്‍ ഗോസിപ്പുകാരന്‍ അല്ല. ഗോസിപ്പുകള്‍ പറയാറേയില്ല അവന്‍ എന്നാണ് ആലിയ ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

രണ്‍ബീര്‍ ഗോസിപ്പടിക്കാരന്‍ ആണെന്ന് സംവിധായകന്‍ കരണ്‍ ജോഹറും നടി സോനം കപൂറും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. രണ്‍ബീറും സഹോദരി കരീന കപൂറും അറിയാതെ ബോളിവുഡില്‍ ഒന്നും നടക്കില്ല എന്നാണ് കരണ്‍ ജോഹര്‍ പറയാറുള്ളത്.

Other News in this category



4malayalees Recommends