പ്രണയ ഗോസിപ്പുകള്‍ക്കിടെ മനസ്സു തുറന്ന് രശ്മിക

പ്രണയ ഗോസിപ്പുകള്‍ക്കിടെ മനസ്സു തുറന്ന് രശ്മിക
ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരുകളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ സജീവമായത്.

വിജയ്‌യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് രശ്മിക പറഞ്ഞിരുന്നു. ഇതിനിടെ ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ സങ്കല്‍പ്പവും കാഴ്ചപ്പാടുമൊക്കെ പങ്കുവച്ചിരിക്കുകയാണ് രശ്മിക.

തന്നെ സംബന്ധിച്ച്, പ്രണയം എന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ്. സുരക്ഷിതത്വം തോന്നണം. പ്രണയത്തെ കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം പ്രണയം എന്നത് വൈകാരികമായൊരു കാര്യമാണ്.

രണ്ടു പേര്‍ക്കും ഒരു പോലെയാകുമ്പോഴാണ് പ്രണയം സാധ്യമാകുന്നത്. ഒരാള്‍ക്ക് മാത്രം അനുകൂലമായിട്ട് കാര്യമില്ല. എന്താണ് വിവാഹത്തെ കുറിച്ച് ചിന്തിക്കേണ്ടത് എന്ന് തനിക്ക് അറിയില്ല. കാരണം താന്‍ ഇപ്പോള്‍ നന്നേ ചെറുപ്പമാണ്. വിവാഹത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

നമുക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെയാണ് വിവാഹം കഴിക്കേണ്ടത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് രശ്മിക പറയുന്നു.

Other News in this category



4malayalees Recommends