'ജാന്‍, മടങ്ങിവരൂ…എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു! ഒരിക്കലും പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ'; കുറിപ്പുമായി കാര്‍ അപകടത്തില്‍ മരിച്ച ദീപ് സിദ്ദുവിന്റെ പ്രണയിനി റീന

'ജാന്‍, മടങ്ങിവരൂ…എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു! ഒരിക്കലും പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ'; കുറിപ്പുമായി കാര്‍ അപകടത്തില്‍ മരിച്ച ദീപ് സിദ്ദുവിന്റെ പ്രണയിനി റീന
'ജാന്‍, എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, മടങ്ങിവരൂ…ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' വാഹനാപകടം കവര്‍ന്ന പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ പ്രണയിനി റീന റായ്‌യുടെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്.

വിവാഹത്തെ കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ സിദ്ദുവിനെ മരണം തട്ടിയെടുത്തത്. അപകടം സംഭവിക്കുമ്പോള്‍ സിദ്ദുവിനൊപ്പം കാറില്‍ റീനയും ഉണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. ആശുപത്രിയില്‍ നിന്നാണ് റീന കുറിപ്പ് പങ്കുവച്ചത്.

'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഞാന്‍ അക്ഷരാര്‍ഥത്തില്‍ മരിച്ചതുപോലെയാണ്. നിന്റെ പ്രിയപ്പെട്ടവളുടെ അരികിലേക്ക് മടങ്ങിവരൂ. ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ജാന്‍, നീ എന്റെ ഹൃദയമിടിപ്പാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ നീ എനിക്കരികില്‍ നിന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. നീ എനിക്കരികില്‍ എല്ലായ്‌പ്പോഴുമുണ്ടാകുമെന്ന് അറിയാം റീന കുറിച്ചു.

ഹരിയാനയിലെ സോനിപത്തിലെ എക്‌സ്പ്രസ് ഹൈവേയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് കാറില്‍ പോകവെയാണ് അപകടമുണ്ടായത്.

Other News in this category



4malayalees Recommends