എനിക്ക് വേണ്ടി ചിത്രം വരച്ച് കോസ്റ്റിയൂം വരെ തീരുമാനിച്ചിരുന്നു, 'ഞാന്‍ ഗന്ധര്‍വ്വന്‍' നഷ്ടപ്പെടുത്തിയ സിനിമയാണ്: നടി ശ്രീലക്ഷ്മി

എനിക്ക് വേണ്ടി ചിത്രം വരച്ച് കോസ്റ്റിയൂം വരെ തീരുമാനിച്ചിരുന്നു, 'ഞാന്‍ ഗന്ധര്‍വ്വന്‍' നഷ്ടപ്പെടുത്തിയ സിനിമയാണ്: നടി ശ്രീലക്ഷ്മി
പല ഹിറ്റ് സിനിമകളും താന്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് നടി ശ്രീലക്ഷ്മി. ചെറിയ പ്രായത്തിലെ താന്‍ നഷ്ടപ്പെടുത്തിയ നിരവധി സിനിമകളുണ്ടെന്നാണ് ശ്രീലക്ഷ്മി ഇപ്പോള്‍ പറയുന്നത്. തന്റെ തിരിച്ചു വരവിലെ ബ്രേക്ക് ആവുമായിരുന്ന സിനിമയാണ് താന്‍ നഷ്ടപ്പെടുത്തിയതെന്നും ശ്രീലക്ഷ്മി പറയുന്നത്.

2011 ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ഇടക്കാലത്ത് അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ച് വരികയും ചെയ്തു. ആദ്യ കാലങ്ങളില്‍ വേണ്ടെന്ന് വച്ചത് താന്‍ പത്തില്‍ പഠിക്കുമ്പോഴാണ്. അത് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ വേഷമായിരുന്നു. തനിക്ക് വേണ്ടി ചിത്രം വരച്ച് കോസ്റ്റിയൂം വരെ തീരുമാനിക്കുകയും ചെയ്തു. അന്ന് തന്റെ മനസിലേക്ക് സിനിമ വന്നിട്ടില്ല. പിന്നെ ഡാന്‍സിന്റേത് വച്ച് രാജശില്‍പിയിലേക്കും വിളിച്ചിരുന്നു. അത് പിന്നീട് ഭാനുപ്രിയ ആണ് ചെയ്തത്.

അന്ന് സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലെങ്കിലും പിന്നീട് നോക്കുമ്പോള്‍ നല്ല കഥാപാത്രങ്ങളായിരുവെന്ന് തോന്നി. അന്ന് തനിക്കത് ചെയ്യാന്‍ പറ്റുമായിരുന്നോ എന്ന് അറിയില്ല. പിന്നെ രണ്ടാം വരവില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയാണ് വേണ്ടെന്ന് വച്ചത്.

അതിലെ അമ്മ കഥാപാത്രം നല്ലതായിരുന്നു. പക്ഷേ തനിക്ക് ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. അത് തനിക്ക് വലിയ നഷ്ടമായി തോന്നിയിട്ടുണ്ട്. കാരണം തന്റെ രണ്ടാം വരവിലെ എന്‍ട്രി അത് ആയേനെ എന്നാണ് പരിപാടിയില്‍ പറഞ്ഞത്.



Other News in this category



4malayalees Recommends