തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ് ; ഒടുവില്‍ ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ് ; ഒടുവില്‍ ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്
തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ് . ശനിയാഴ്ച രാവിലെയാണ് നടന്‍ ബൂത്തിലെത്തിയത്. തുടര്‍ന്ന് തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിഎംകെയും എഐഎഡിഎംകെയുമാണ് മുഖ്യ കക്ഷികള്‍. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.



Other News in this category



4malayalees Recommends